ദമാം: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ സൗദി പ്രോ ലീഗിൽ അൽ നസറിന് മിന്നും ജയം. അൽ ഹസീമിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസ്ർ പരാജയപ്പെടുത്തിയത്.
ക്ലബ്ബുമായുള്ള ഭിന്നതയിൽ മത്സരങ്ങൾ ബഹിഷ്കരിച്ചശേഷമുള്ള തിരിച്ചുവരവിൽ മിന്നും ഫോം തുടരുകയാണ് 41കാരനായ പോർച്ചുഗൽ താരം. 13-ാം മിനിറ്റിൽ റൊണാൾഡോ ആദ്യ ഗോളിലൂടെ ടീമിന് ലീഡ് സമ്മാനിച്ചു.
30-ാം മിനിറ്റിൽ കിംസ്ലി കോമനും 77-ാം മിനിറ്റിൽ എയ്ഞ്ചലോ ഗബ്രിയേലും സ്കോർ ചെയ്തു. 79-ാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാം ഗോൾ ലക്ഷ്യത്തിലെത്തിച്ചതോടെ അൽ നസർ 4-0ന് ജയം സ്വന്തമാക്കി.
റൊണാൾഡോയുടെ കരിയറിൽ ഗോളുകളുടെ എണ്ണം 964 ആയി. 30 വയസിന് ശേഷമുള്ള ഗോൾ നേട്ടത്തിൽ താരം 500 പിന്നിടുകയും ചെയ്തു.